Connect with us

From the print

സോണിയയുടെ ഓര്‍മക്കുറിപ്പ്: പിന്മാറി പ്രസാധകര്‍

പുസ്തകത്തില്‍ ചില എഡിറ്റോറിയല്‍ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന പ്രസാധകരുടെ ആവശ്യം സേണിയാ ഗാന്ധി നിരസിച്ചുവെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പെന്‍ഗ്വിന്‍ ഇന്ത്യയുടെ പ്രസ്താവന.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ ‘ബിലോംഗിംഗ്: എ ജേര്‍ണി ഓഫ് ലവി’ന്റെ പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്മാറി പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ (പി ആര്‍ എച്ച് ഐ). പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസാധകര്‍ തങ്ങളല്ലെന്ന് പെന്‍ഗ്വിന്‍ ഇന്ത്യ അറിയിച്ചു. പുസ്തകത്തില്‍ ചില എഡിറ്റോറിയല്‍ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന പ്രസാധകരുടെ ആവശ്യം സേണിയാ ഗാന്ധി നിരസിച്ചുവെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പെന്‍ഗ്വിന്‍ ഇന്ത്യയുടെ പ്രസ്താവന പുറത്തുവന്നത്.

എഴുത്തുകാരി ചില മാറ്റങ്ങള്‍ നിരസിച്ചതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് പെന്‍ഗ്വിന്‍ ഇന്ത്യ വിശദീകരിച്ചു.

പ്രസാധകര്‍ എന്ന നിലയില്‍, വസ്തുത പരിശോധിച്ച് രചയിതാക്കള്‍ക്ക് അവരുടെ പുസ്തകങ്ങളുടെ മികച്ച താത്പര്യങ്ങള്‍ക്കനുസൃതമായ ശിപാര്‍ശകള്‍ നല്‍കേണ്ടത് പ്രത്യേകാവകാശവും ഉത്തരവാദിത്വവുമാണ്. ഇത് പ്രസിദ്ധീകരണ പ്രക്രിയയുടെ സാധാരണ ഭാഗമാണ്. പെന്‍ഗിന്‍ ഇന്ത്യ വക്താവ് കൂട്ടിച്ചേര്‍ത്തു.

Content Highlights:
Publishers have withdrawn from publishing Sonia Gandhi’s highly anticipated memoir. The decision marks a significant development in Indian political publishing. Further details regarding the reasons behind the publisher’s step back and future plans for the book’s release remain awaited.