Connect with us

National

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് എംപിമാരുമായി സോണിയയും ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തി

ബജറ്റ് സമ്മേളനത്തിന്റെ തന്ത്രം തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസ് ലോക്സഭാ, രാജ്യസഭ അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി (സിപിപി) ഓഫീസില്‍ തുടങ്ങി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഖാര്‍ഗെ, പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബജറ്റ് സമ്മേളനത്തിന്റെ തന്ത്രം തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസ് ലോക്സഭാ, രാജ്യസഭ അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, ഇന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ പ്രതിപക്ഷ പാര്‍ട്ടികളും സംയുക്ത യോഗത്തില്‍ പങ്കെടുക്കും.

 

 

 

 

 

---- facebook comment plugin here -----

Latest