Connect with us

Malappuram

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; കേരള മുസ്്‌ലിം ജമാഅത്ത് പ്രാര്‍ത്ഥനാ സംഗമം ഞായറാഴ്ച മലപ്പുറത്ത്

വൈകുന്നേരം 6.30 ന് സമസ്ത സെക്രട്ടറിയും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

മലപ്പുറം  |  ഫലസ്തീന്‍ ജനതക്കെതിരെ അമേരിക്കയും ഇസ്്‌റാഈലും നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ നരഹത്യയില്‍ പ്രതിഷേധിച്ചും ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഞായറാഴ്ച മലപ്പുറം വാരിയന്‍ കുന്നത്ത് ഹാള്‍ പരിസരത്ത് പ്രാര്‍ത്ഥനാ സംഗമം നടത്തും. വൈകുന്നേരം 6.30 ന് സമസ്ത സെക്രട്ടറിയും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിക്കും.

സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപ്പറമ്പ്, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, വടശ്ശേരി ഹസന്‍ സഖാഫി, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, അബ്ദുല്‍ ഹഫീള് അഹ്‌സനി, സി.കെ.എം ശാഫി സഖാഫി എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് മഹ്ളറതുല്‍ ബദ്രിയ്യ ആത്മീയ സംഗമം നടക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കും.

ഇതിന്റെ ഭാഗമായി നടന്ന എസ് വൈ എസ് മലപ്പുറം എക്സിക്യൂട്ടീവ് സംഗമം പരിപാടി ജില്ലാ സെക്രട്ടറി എം ദുല്‍ഫുഖാറലി സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.

എസ്.വൈ.എസ് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി പി എം അഹ്മദലി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഹുസൈന്‍ മിസ്ബാഹി മേല്‍മുറി, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുംമുറി, സ്വലാഹുദ്ധീന്‍ കോഡൂര്‍ , ഫഖ്റുദ്ധീന്‍ താണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Latest