Connect with us

Oddnews

കഴുത്തില്‍ ചുവന്ന പൊട്ടുള്ള പാമ്പ്; 29 ഇനം പാമ്പുകളില്‍ നിന്ന് വ്യത്യസ്തം

ഗവേഷകര്‍ പാമ്പിന് റാബ്ഡോഫിസ് ബിന്ദി എന്നാണ് പേര് നല്‍കിയത്

Published

|

Last Updated

ഡിസ്പുര്‍|  അസമില്‍ കഴുത്തില്‍ ചുവന്ന പൊട്ടുപോലെ അടയാളമുള്ള പുതിയ ഇനം പാമ്പിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റി, ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി ഓഫ് മ്യൂസിയം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പുതിയ ഇനം പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. റാബ്ഡോഫിസ് ബിന്ദി എന്നാണവര്‍ പാമ്പിന് പേരിട്ടിരിക്കുന്നത്. പാമ്പിന്റെ കഴുത്തില്‍ ബിന്ദി പോലുള്ള അടയാളം ഉള്ളതുകൊണ്ടാണ് ഈ പേര് നല്‍കിയതെന്നാണ് ഗവേഷകര്‍ പറയുന്നത്.

 

ഈ പാമ്പ് ഏഷ്യയുടെ തെക്ക്, കിഴക്ക്, തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന റാബ്ഡോഫിസ് വര്‍ഗത്തില്‍ പെട്ടതാണെന്നാണ് കണ്ടെത്തല്‍. കഴുത്തിലെ ചുവന്ന അടയാളം മറ്റ് 29 ഇനം പാമ്പുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നുണ്ട്. റാബ്ഡോഫിസ് ഇനം പാമ്പുകള്‍ക്ക് 60 സെന്റിമീറ്റര്‍ മുതല്‍ 80 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന നിത്യഹരിത വനങ്ങളിലാണ് ഇവയെ കാണപ്പെടുക.

 

Latest