Connect with us

National

മധ്യപ്രദേശില്‍ സഹോദരിമാരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മയെ കാണാനില്ല

കുട്ടികളുടെ അമ്മയും കിണറ്റില്‍ ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ അവകാശപ്പെട്ടു, എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Published

|

Last Updated

ധാര്‍| മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ജില്ലയിലെ സര്‍ദാര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്യാംപുര താക്കൂര്‍ ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം.

ആറിനും രണ്ടിനും ഇടയില്‍ പ്രായമുള്ള സഹോദരിമാരുടെ മൃതദേഹങ്ങളാണ് കിണറ്റില്‍ കണ്ടെത്തിയത്. കുട്ടികളുടെ അമ്മയും കിണറ്റില്‍ ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ അവകാശപ്പെട്ടു, എന്നാല്‍ അവരുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

സഹോദരിമാരുടെയും മൃതദേഹങ്ങള്‍ ഗ്രാമവാസികളാണ് കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. സ്ത്രീയെ ഇപ്പോഴും കാണാനില്ല. മുങ്ങല്‍ വിദഗ്ധരുടെ ഒരു സംഘം തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ സ്ത്രീയെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

 

Latest