Ongoing News
സിറാജ് ദുബൈ വാര്‍ഷികാഘോഷവും കാമ്പയിന് പ്രഖ്യാപനവും ശനിയാഴ്ച
ദുബൈ | ഒന്നര പതിറ്റാണ്ടു കാലത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിലൂടെ പ്രവാസി സമൂഹത്തിന്റെ ശബ്ദമായി മാറിയ സിറാജ് ദിനപത്രം ദുബൈ എഡിഷന്റെ പതിനാറാം വാര്‍ഷിക കാമ്പയിന് പ്രഖ്യാപനം (എന്‍ലൈറ്റ്) ശനിയാഴ്ച (ജനുവരി 29 ) നടക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ദുബൈ പോലീസ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജുമാ സാലം ഉബൈദ് ബിന്‍ സുവൈദാന്‍, റാസ് അല്‍ ഖൈമ എക്കണോമിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍-ഷായെബ് അല്‍ നഖ്ബി, ഷാര്‍ജ ചേംബര്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി ജമാല്‍ സയീദ് അബു സിന്ജാല്, നോര്‍ക്ക റൂട്സ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്, ഇന്ത്യന്‍ അംബാസഡറും ദുബൈ കോണ്‍സല്‍ ജനറലുമായിരുന്ന വേണു രാജാമണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. സാമൂഹിക സാംസ്കാരിക പ്രാസ്ഥാനിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കീ നോട്ട് അവതരിപ്പിക്കും. സയ്യിദ് അബ്ദുറഹ്മാന് ആറ്റക്കോയ തങ്ങള്‍, മുസ്തഫ ദാരിമി കടാങ്കോട്, സമദ് സഖാഫി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.