Connect with us

Educational News

സിറാജ്- ക്രിസാലിസ് നീറ്റ്- ജെ ഇ ഇ റിപ്പീറ്റേഴ്സ് റീ-റിപ്പേറ്റേഴ്സ് സ്‌കോളർഷിപ്പ് ടെസ്റ്റ്

ഈ മാസം 20 വരെ നടത്തുന്ന സ്‌കോളർഷിപ്പ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർഥികൾക്ക് കോഴ്സ് ഫീസിൽ 25-100 ശതമാനം സ്‌കോളർഷിപ്പോടെ എൻട്രൻസ് പരിശീലനം നേടാൻ അവസരം

Published

|

Last Updated

മലപ്പുറം | ഇന്ത്യയിലെ ഏറ്റവും വലിയ എൻട്രൻസ് പരീക്ഷകളായ നീറ്റ്, ജെ ഇ ഇ പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ നേടി സർക്കാർ കോളജുകളിൽ എം ബി ബി എസ്, ഐ ഐ ടി, എൻ ഐ ടി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി കേരളത്തിലെ പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ ക്രിസാലിസ് മെർകുറി സിറാജ് ദിനപത്രവുമായി ചേർന്ന് റിപ്പീറ്റേഴ്സ് റീ- റിപ്പേറ്റേഴ്സ് സ്‌കോളർഷിപ്പ് പരീക്ഷ നടത്തുന്നു. ഈ മാസം 20 വരെ നടത്തുന്ന സ്‌കോളർഷിപ്പ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർഥികൾക്ക് കോഴ്സ് ഫീസിൽ 25-100 ശതമാനം സ്‌കോളർഷിപ്പോടെ എൻട്രൻസ് പരിശീലനം നേടാൻ അവസരമുണ്ട്.

ഒരു വർഷത്തെ എൻട്രൻസ് പരിശീലനത്തിലൂടെ ലക്ഷ്യത്തിലെത്താൻ കഴിയാത്ത കേരളത്തിലെയും ലക്ഷദ്വീപിലെയും നീലഗിരിയിലെയും പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന സ്‌കോളർഷിപ്പ് പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് അഭിമുഖം നടത്തി അക്കാദമിക നിലവാരമനുസരിച്ചാണ് സ്‌കോളർഷിപ്പ് തുക തീരുമാനിക്കുക.

30 മിനുട്ട് സമയമുള്ള പരീക്ഷയിൽ നീറ്റിന് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ നിന്നായി 30 ചോദ്യങ്ങളും ജെ ഇ ഇ പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ഫിസിക്സ്, കെമിസ്ട്രി, മാത്്സ് വിഷയങ്ങളിൽ നിന്ന് 30 ചോദ്യങ്ങളുമായിരിക്കും ഉണ്ടാകുക. ഓൺലൈനായും ഓഫ് ലൈനായും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ: 9495886062.

ജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Latest