Connect with us

International

ഓസ്‌ട്രേലിയയില്‍ ഷോപ്പിങ് മാളില്‍ ആക്രമണം; അഞ്ച് പേരെ കുത്തിക്കൊന്നു

9 മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റു

Published

|

Last Updated

സിഡ്‌നി |  ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഷോപ്പിങ് മാളിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. 9 മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം ഭീകരാക്രമണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍’ മാളില്‍ ആക്രമണമുണ്ടായത്.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

Latest