Kerala
എതിര്‍ സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നതെന്ന് ശാഫി പറമ്പില്‍
സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്ന ആരെയും സഹകരിപ്പിക്കും

കോഴിക്കോട് | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നതെന്നും ആര് സ്ഥാനാര്‍ഥിയായി വന്നാലും വിജയം യു ഡി എഫിനാണെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ശാഫി പറമ്പില്‍ എം പി. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശാഫിയുടെ പ്രതികരണം.
എല്‍ ഡി എഫിന്റെ ആദ്യ ചോയ്‌സ് സ്ഥാനാര്‍ഥി സ്വരാജായിരുന്നോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് ശാഫി പറഞ്ഞു. രാഷ്ട്രീയ പോരാട്ടം നടന്നാലും ഗുണം യു ഡി എഫിന് തന്നെയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് യു ഡി എഫിന്റെ ജയമാണ്. എല്‍ ഡി എഫ് കെട്ടിയ വാഗ്ദാനങ്ങള്‍ ജനത്തിന് മുന്നില്‍ പൊളിഞ്ഞുവീണു. സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്ന ആരെയും സഹകരിപ്പിക്കുമെന്നും പി വി അന്‍വര്‍ വിഷയത്തിന് മറുപടിയായി ശാഫി വ്യക്തമാക്കി.
---- facebook comment plugin here -----