Connect with us

Kerala

ഗവർണർ എത്തും മുമ്പേ സർവകലാശാലയിൽ പ്രതിഷേധവുമായി എസ്എഫ്‌ഐ; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്

ഗൗസ്റ്റ് ഹൗസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉൾപെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Published

|

Last Updated

മലപ്പുറം | കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏഴ് മണിക്ക് എത്തുന്നതിനുമുമ്പേ ക്യാമ്പസിൽ പ്രതിഷേധവുമായി എസ്എഫ്‌ഐ. ഗവർണർ ഗോ ബാക്ക് എന്ന ബാനറുമായാണ് പ്രതിഷേധക്കാർ എത്തിയത്. ഗൗസ്റ്റ് ഹൗസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉൾപെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധം കണക്കിലെടുത്ത് ക്യാമ്പസിനുള്ളിലും വിമാനത്താവളത്തിൽ നിന്ന് സർവ്വകലാശാലയിലേക്കുള്ള വഴിയിലുടനീളവും വലിയ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.