Connect with us

sexual harassment

പോലീസ് അക്കാഡമിയില്‍ വനിതാ ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം

ഈ മാസം 17ന് യുവതിയെ ഓഫീസില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

Published

|

Last Updated

തൃശൂര്‍ | പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ കമാന്റന്റ് റാങ്കില്‍ ഉള്ള ഓഫീസര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. തൃശൂര്‍ രവിവര്‍മപുരത്തുള്ള പോലീസ് അക്കാദമി ആസ്ഥാനത്താണ് സംഭവം.

ഈ മാസം 17ന് യുവതിയെ ഓഫീസില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അക്കാദമി ഡയറക്ടര്‍ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നല്‍കി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം എന്നും ജോലി മാറ്റം വേണം എന്നും യുവതി ആവശ്യപ്പെട്ടു.

ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. പരാതി ഒത്തുതീര്‍പ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

Latest