Connect with us

sahityolsav 22

എൻകോർ സജ്ജം; ലോഗോ പ്രകാശനം ചെയ്തു

പൂക്കോട്ടുപാടം ഹോം കെയർ സെന്ററിൽ ഒന്നായി പാടാം എന്ന ശീർഷകത്തിൽ കലാ ആസ്വാദന സദസ്സ് സംഘടിപ്പിച്ചു.

Published

|

Last Updated

നിലമ്പൂർ | എസ് എസ് എഫ്  മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിനെത്തുന്ന പ്രതിഭകളെ സ്വീകരിക്കാൻ ടീം എൻകോർ സജ്ജം. സാഹിത്യോത്സവിന്റെ സന്നദ്ധസംഘമായ എൻകോർ (നിലമ്പൂർ കോർ) ലോഗോ ജില്ലാ പ്രസിഡന്റ് ശാക്കിർ സിദ്ദീഖി, ജന.സെക്രട്ടറി തജ്മൽ ഹുസൈൻ ചേർന്ന് പ്രകാശനം ചെയ്തു. അശ്റഫ്‌ കൂറ്റമ്പാറയാണ് സംഘത്തിന്റെ കോർഡിനേറ്റർ. ചടങ്ങിൽ അൻവർ സി എ, റഫീഖ് സഖാഫി, യൂസുഫ് സഖാഫി മൂത്തേടം, ശാഫി സഖാഫി, ശുഐബ് ആണക്കയം പ്രസംഗിച്ചു.

പൂക്കോട്ടുപാടം ഹോം കെയർ സെന്ററിൽ ഒന്നായി പാടാം എന്ന ശീർഷകത്തിൽ കലാ ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. എസ് വൈ എസ് സോൺ സെക്രട്ടറി അലവിക്കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു. ഹാരിസ് സഖാഫി, ഫാസിൽ സഖാഫി, മുഹ്സിൻ നേതൃത്വം നൽകി. ഹോം കെയർ സെന്റർ വിദ്യാർഥികൾക്ക് വേണ്ടി വിവിധ കലാ പ്രതിഭകൾ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു. അന്തേവാസികൾക്ക് മധുര വിതരണവും നടത്തി.