Kuwait
കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത് തടയാന്‍ സുരക്ഷ ശക്തമാക്കും
രാജ്യത്തെ വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ശക്തമായ പരിശോധന നടക്കും.

കുവൈത്ത് സിറ്റി | രാജ്യത്തേക്ക് മയക്കുമരുന്ന് വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇതോടനുബന്ധിച്ച് രാജ്യത്തെ വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ശക്തമായ പരിശോധന നടക്കും.
രാജ്യത്തെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സംശയകരമായ എന്ത് വസ്തുക്കളും പിടിച്ചെടുക്കുന്നതിന് കസ്റ്റംസ് അധികൃതര്‍ പ്രതിജ്ഞാബദ്ധരാണെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. മയക്കുമരുന്ന് കടത്തും ഉപയോഗം സമൂഹത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബന്ധത അധികൃതര്‍ ആവര്‍ത്തിച്ചു പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഏതുതരം പ്രവര്‍ത്തനത്തെയും അതിശക്തമായി നേരിടുമെന്നും അധികൃതര്‍ അറിയിച്ചു.