Connect with us

Kerala

ലോക്സഭയിലെ സുരക്ഷാവീഴ്ച്ച; ബിജെപിയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ബിനോയ് വിശ്വം എം പി

പിടിക്കപെട്ട പ്രതികള്‍ മുസ്ലിമോ, പ്രതികള്‍ക്ക് പാസ്സ് കൈമാറിയത് പ്രതിപക്ഷമോ ആയിരുന്നെങ്കില്‍ രാജ്യം ഇന്ന് ബിജെപി കത്തിച്ചിരുക്കുമായിരുന്നെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  ലോക്സഭയില്‍ ഇന്നലെ നടന്ന ഗുരുതര സുരക്ഷാവീഴ്ച്ചയില്‍ ബിജെപിയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ഇന്‍ചാര്‍ജും എംപിയുമായ ബിനോയ് വിശ്വം .രാജ്യത്തെ ഞെട്ടിച്ച ഗൗരവകരമായ സംഭവത്തില്‍ ബിജെപിയ്ക്ക് മിണ്ടാട്ടമില്ലെന്നും പിടിക്കപെട്ട പ്രതികള്‍ മുസ്ലിംമോ, പ്രതികള്‍ക്ക് പാസ്സ് കൈമാറിയത് പ്രതിപക്ഷമോ ആയിരുന്നെങ്കില്‍ രാജ്യം ഇന്ന് ബിജെപി കത്തിച്ചിരുക്കുമായിരുന്നെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിപക്ഷത്തെ പോലും സംഭവത്തില്‍ സംസാരിക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്നും ,കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ലോക്സഭയില്‍ അപ്രതീക്ഷിതമായി ഉണ്ടായ സുരക്ഷാ വീഴ്ച്ചയില്‍ പിടിക്കപ്പെട്ട പ്രതികള്‍ക്ക് യുഎപിഎ ചുമത്തിയാണ് പോലീസ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

Latest