Connect with us

Business

ബാങ്കിംഗില്‍ മാറ്റം വരുത്തി എസ്ബിഐ; ഇടപാട് ബുദ്ധിമുട്ടാകും

ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ് ബാങ്ക് ഈ നടപടി സ്വീകരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി സുപ്രധാന മാറ്റങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ടുകള്‍. ഈ മാറ്റത്തിന് കീഴില്‍ ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ യോനോ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യാന്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും മാത്രമേ കഴിയൂ. മറ്റുനമ്പറില്‍ നിന്നും ഉപഭോക്താവിന് ബാങ്കിന്റെ സേവനം എടുക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ് ബാങ്ക് ഈ നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ അപ്ഗ്രേഡ് യോനോ ആപ്പില്‍ ചേര്‍ത്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഒരു ബാങ്കിംഗ് അനുഭവം ലഭിക്കുക എന്നതാണ് എസ്ബിഐയുടെ ലക്ഷ്യം. ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയ രജിസ്‌ട്രേഷനായി ഉപഭോക്താക്കള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അതേ മൊബൈല്‍ നമ്പര്‍ തന്നെ ഉപയോഗിക്കണം.

 

 

Latest