Kerala
സഊദിയില്‍ മത്സ്യബന്ധന ബോട്ടിന് നേരെ ആക്രമണം: ഒരാള്‍കൂടി മരിച്ചു
പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ശങ്കര്‍ ഗോവിന്ദസ്വാമിയാണ് മരിച്ചത്.
റിയാദ് | സഊദിയില്‍ മത്സ്യബന്ധന ബോട്ടിന് നേരെയുണ്ടായ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു. തിരുച്ചിറപ്പള്ളി കീലമൂവര്‍ക്കരയില്‍ ഗോവിന്ദസ്വാമിയുടെ മകന്‍ ശങ്കര്‍ (39) ആണ് മരിച്ചത്. പരുക്കേറ്റ ശങ്കര്‍ ഒരാഴ്ചയായി ദമാം സെന്‍ട്രല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ആഗസ്റ്റ് 11ന് കിഴക്കന്‍ പ്രവിശ്യയിലെ ഖഫ്ജിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേരെ കടല്‍ക്കൊള്ളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി മവീരന്‍ പാക്കിരി (39) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികള്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
സംഭവത്തില്‍ സഊദി സുരക്ഷാ വിഭാഗവും തീരദേശ സേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഊദി ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഭാര്യ: അമുദ. രണ്ട് മക്കളുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Content Highlights:
One more person has succumbed to injuries following an attack on a fishing boat in Saudi Arabia. Authorities are currently investigating the circumstances surrounding the maritime incident. Further updates regarding the victims and official statements are awaited.



