Connect with us

Achievements

സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി അഹ്മദ് റാഷിദ് നൂറാനി

''എപ്പിസ്റ്റമിക് കോഗ്‌നിഷന്‍ ഇന്റര്‍വെന്‍ഷന്റെ വികസനവും സാംസ്‌കാരിക ശേഷിയിലുള്ള അതിന്റെ സ്വാധീനവും'' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മദീനത്തുന്നൂര്‍ പൂര്‍വ വിദ്യാര്‍ഥി അഹ്മദ് റാഷിദ് നൂറാനിക്ക് സൈക്കോളജിയില്‍ ഡോക്ടറേറ്റ്. ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ (ഐ ജി എന്‍ ടി യു) ”എപ്പിസ്റ്റമിക് കോഗ്‌നിഷന്‍ ഇന്റര്‍വെന്‍ഷന്റെ വികസനവും സാംസ്‌കാരിക ശേഷിയിലുള്ള അതിന്റെ സ്വാധീനവും” എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ജാമിഅ മദീനതുന്നൂറിലെ ഏഴു വര്‍ഷത്തെ ഇസ്‌ലാമിക് സ്റ്റഡീസ് ബിരുദ പഠന ശേഷം അപ്ലൈഡ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ അഹ്മദ് റാഷിദ് നൂറാനി നിലവില്‍ ചെന്നൈയിലെ ക്രസന്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ്.

നേരത്തെ യു ജി സി നെറ്റ്, മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് എന്നിവ നേടിയിട്ടുള്ള റാഷിദ് നൂറാനി ഗേറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 198-ാം റാങ്കും നേടിയിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച റാഷിദ് നൂറാനി വിവിധ അക്കാദമിക ജേണലുകളില്‍ എട്ട് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 2022-ല്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ സൈക്കോളജി വിഭാഗം സംഘടിപ്പിച്ച മാനസികാരോഗ്യവും കോവിഡ്-19-ഉം സംബന്ധിച്ച അന്തര്‍ദേശീയ സമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധത്തിന് മികച്ച ഗവേഷണത്തിനുള്ള പുരസ്‌കാരം ലഭിച്ചതും ശ്രദ്ധേയമാണ്.

മംഗളൂരു കെ സി റോഡ് സ്വദേശികളായ സയ്യിദ് മുഹമ്മദ്-ആയിഷാബി ദമ്പതികളുടെ മകനാണ് അഹ്മദ് റാഷിദ് നൂറാനി. മികച്ച നേട്ടം കൈവരിച്ച അദ്ദേഹത്തെ ജാമിഅ മദീനത്തുന്നൂര്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അഭിനന്ദിച്ചു.

Content Highlights:
Ahmed Rashid Noorani has successfully earned a doctorate in Psychology for his research. This significant academic milestone highlights his dedication to higher education and scholarly pursuits. The achievement has garnered widespread appreciation from various academic and social circles.

 

Latest