Connect with us

sanju samson

ബി സി സിഐയുടെ വാര്‍ഷിക കരാറില്‍ ആദ്യമായി സഞ്ജു സാംസണ്‍

ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കും. 

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബി സി സിഐയുടെ വാര്‍ഷിക കരാറില്‍ ഇതാദ്യമായി ഇടംപിടിച്ചു. ഗ്രൂപ്പ് സിയിലാണ് സഞ്ജു ഉള്‍പ്പെട്ടത്. ഒക്ടോബര്‍ 2022 മുതല്‍ 2023 സെപ്തംബര്‍ വരെയുള്ള കരാറാണിത്. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കും.

ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, കെ എസ് ഭരത് എന്നിവരും സി കാറ്റഗറിയില്‍ ഉണ്ട്. ഏഴ് കോടി രൂപ രൂപ പ്രതിഫലം നല്‍കുന്ന ഗ്രൂപ്പ് എ പ്ലസ് കാറ്റഗറിയില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. എ പ്ലസ് മുതൽ സി വരെയാണ് കാറ്റഗറിയുള്ളത്.

Latest