Kerala
വിവാദ പരമാര്‍ശം: മുഖ്യമന്ത്രിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തി
മതപരമായ ആഘോഷങ്ങളില്‍ സ്വീകരിക്കേണ്ട മത നിയമങ്ങളെകുറിച്ച് മഹല്ല് ഭാരവാഹികളോടും സമുദായത്തോടും സമസ്ത നടത്തിയ പ്രസ്താവനയെ വളച്ചൊടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടു
തിരുവനന്തപുരം | സ്ത്രീ പൊതുരംഗ പ്രവേശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്തവാനയിലെ വസ്തുകള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ബോധ്യപ്പെടുത്തി. മതപരമായ ആഘോഷങ്ങളില്‍ സ്വീകരിക്കേണ്ട മത നിയമങ്ങളെകുറിച്ച് മഹല്ല് ഭാരവാഹികളോടും സമുദായത്തോടും സമസ്ത നടത്തിയ പ്രസ്താവനയെ വളച്ചൊടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടതാണെന്നും അതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ പ്രതികരണം വസ്തുതാ വിരുദ്ധമായിപ്പോയെന്നും മുഖ്യ മന്ത്രിയെ പ്രസ്ഥാന നേതാക്കള്‍ നേരിട്ട് ബോധ്യപ്പെടുത്തി.
ഒപ്പം ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ശ്രദ്ധയില്‍ പെടുത്തി. ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിമാരായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
Content Highlights:
Samastha leaders met Chief Minister Pinarayi Vijayan to clarify facts regarding his recent statements on women’s public entry. They informed him that Samastha’s message to mahal committees was misrepresented. The delegation also raised key minority concerns, which the Chief Minister promised to consider sympathetically.




