Connect with us

Kerala

പെണ്‍കുട്ടികള്‍ക്കു നേരെ ഫോണ്‍ ഫ്ളാഷ് ലൈറ്റില്‍ നഗ്‌നതാ പ്രദര്‍ശനം; അജ്ഞാതനെതിരെ പരാതി

കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം വിദ്യാര്‍ഥിനികളും യുവതികളും താമസിക്കുന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു അതിക്രമം

Published

|

Last Updated

കോഴിക്കോട് | പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന കെട്ടിടത്തിനു മുന്നിലെത്തി മൊബൈല്‍ ഫോണ്‍ ഫ്ളാഷ് ലൈറ്റില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആള്‍ക്കെതിരെ പരാതി. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം വിദ്യാര്‍ഥിനികളും യുവതികളും താമസിക്കുന്ന സ്ഥാപനത്തിന് മുന്നിലെത്തി ഗേറ്റ് തുറന്ന യുവാവ് മൊബൈല്‍ ഫോണിലെ ഫ്ളാഷ് ലൈറ്റ് ഓണാക്കിയ ശേഷം നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

ഇന്നലെ രാത്രി 9.45 ഓടെ എത്തിയ ആള്‍ അതിക്രമം തുടര്‍ന്നപ്പോള്‍ താമസക്കാര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ചുറ്റുവട്ടവും വീടുകള്‍ ഉള്ള ജനവാസ മേഖലയിലാണ് സംഭവം നടന്നത്. രാത്രി എട്ട് മണിയോടെ തന്നെ ഇയാള്‍ വീടിന്റെ ചുറ്റവട്ടത്ത് കറങ്ങിത്തിരിഞ്ഞിരുന്നതായി പെണ്‍കുട്ടികള്‍ പറയുന്നു.

ചുവന്ന നിറത്തിലുള്ള സ്‌കൂട്ടറില്‍ മുഖം കാണുന്ന തരത്തിലുള്ള ഹെല്‍മെറ്റ് ധരിച്ചാണ് ഇയാള്‍ എത്തിയത്. വെള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. കോഴിക്കോട് മുക്കം സ്വദേശിനിയായ സ്ഥാപന ഉടമയ പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Content Highlights:
A complaint has been lodged with Pantheerankavu police after a man exposed himself to residents of a women hostel near Hilite Mall Kozhikode. The culprit arrived on a red scooter and flashed his phone light while committing the act. He fled when residents tried recording him.

 

---- facebook comment plugin here -----

Latest