Connect with us

International

നേപ്പാള്‍ പ്രളയം; മരണം 1,127 ലേക്ക്, 4800 ലധികം പേര് കാണാമറയത്ത്

4,858 പേരെ കണ്ടെത്താനായി രാക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളില്‍ മഞ്ഞ് മല ഇടിഞ്ഞുണ്ടായ പ്രളയത്തില്‍ മരണം 1,127 ആയി. 4,858 പേരെ കണ്ടെത്താനായി രാക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ചിറ്റ്്‌വാനില്‍ നിന്ന് 348, നവാല്‍പരസി ഈസ്റ്റില്‍ നിന്ന് 217, നവാല്‍പരസിവെസ്റ്റില്‍ നിന്ന്് 190, നുവോക്കോട്ടില്‍ നിന്ന് 155 എന്നിങ്ങനെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഗോര്‍ഖെ ജില്ലയില്‍ നിന്ന് 66, ധാന്‍ഡിംഗില്‍ 59, റസുവയില്‍ നിന്ന് 45, താനുവില്‍ നിന്ന് 38 മൃതദേഹങ്ങളും കണ്ടെടുത്തു. ഇതുവരെ കണ്ടെടുത്ത 1,127 മൃതദേഹങ്ങളില്‍ 1,113 എണ്ണത്തിന്റെ പോസ്റ്റ്‌േമാര്‍ട്ടവും മറ്റ് നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയായി. 95 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കാണാതായവരെ തിരച്ചറിയുന്നതിനായി 911 മൃതദേഹങ്ങളുടെ വിരങ്ങള്‍ പോലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നായി 6,541 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്് 7,912 പോലീസിനെ വിന്യസിച്ചു. അപകടസാധ്യതാ പ്രദേശത്ത് നിന്നുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കല്‍, അവശിഷ്ടങ്ങള്‍ നിറഞ്ഞ റോഡുകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പോലീസും പ്രദേശവാസികളും ഊര്‍ജിതമാക്കി.

 

Content Highlights:
The death toll from the avalanche-triggered flash floods in Nepal has risen to 1,127 with over 4,800 people missing. Police have deployed nearly 8,000 officers to coordinate relief and rescue efforts across affected districts. Over 6,500 survivors have been relocated to safe shelters.

 

---- facebook comment plugin here -----

Latest