Connect with us

Kerala

സജി ചെറിയാന്റെ വിവാദ പ്രസംഗം; പോലീസ് റിപ്പോര്‍ട്ട് തള്ളണമെന്ന ഹരജി വ്യാഴാഴ്ച പരിഗണിക്കും

സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിക്കും

Published

|

Last Updated

തിരുവല്ല \ മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന് അനുകൂലമായ പോലീസ് റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വ്യഴാഴ്ചത്തേക്ക് മാറ്റിവെച്ചു. സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിക്കും. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹരജിയാണ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചത്.

ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്താതെയും ദുര്‍ബലമായ റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചതെന്നാണ് ഹരജിക്കാരന്റെ വാദം. മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലായിരുന്നു സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധമായതൊന്നുമില്ലെന്ന പോലീസ് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍ ഇന്ന് മടങ്ങുകയും ചെയ്തു.

 

Latest