Connect with us

Kerala

ശബരിമല മേല്‍ശാന്തി: മലയാളി ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹരജി തള്ളി

മേല്‍ശാന്തിയായി മലയാള ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തെ ചോദ്യം ചെയ്ത് നേരത്തെ എസ് എന്‍ ഡി പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

Published

|

Last Updated

കൊച്ചി | ശബരിമല മേല്‍ശാന്തി വിഷയത്തിലെ ഹരജി ഹൈക്കോടതി തള്ളി. മേല്‍ശാന്തി മലയാളി ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹരജിയാണ് തള്ളിയത്.

ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിയായി നിയമനത്തിന് മലയാള ബ്രാഹ്മണരില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികള്‍ കേരള ഹൈക്കോടതി നേരത്തെ പ്രത്യേക സിറ്റിംഗില്‍ പരിഗണിച്ചിരുന്നു.

ജാതി മത വിവേചങ്ങള്‍ക്കതീതമെന്ന് കരുതുന്ന ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി മലയാള ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തെ ചോദ്യം ചെയ്ത് നേരത്തെ എസ് എന്‍ ഡി പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ജാതിവിവേചനം കുറ്റകരവും ഭരണഘടനാ വിരുദ്ധവുമാണെന്നിരിക്കെ ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന്റെ കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് ശഠിക്കുന്നത് കുറ്റകരമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

 

Latest