Connect with us

Ongoing News

റോഡ്രിഗോ ഡി പോളിന് പരുക്ക്; അര്‍ജന്റീനക്ക് തിരിച്ചടി

കാലിലെ പേശികള്‍ക്ക് പരുക്കേറ്റ റോഡ്രിഗോയുടെ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയേക്കില്ലെന്നാണ് സൂചന.

Published

|

Last Updated

ദോഹ | ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ക്വാര്‍ട്ടര്‍ പോരിന് തയാറെടുക്കുന്നതിനിടെ അര്‍ജന്റീനക്ക് തിരിച്ചടി. റോഡ്രിഗോ ഡി പോളിന് പരുക്കേറ്റതാണ് ടീമിനെ ആശങ്കയിലാഴ്ത്തുന്നത്. കാലിലെ പേശികള്‍ക്ക് പരുക്കേറ്റ റോഡ്രിഗോ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയേക്കില്ലെന്നാണ് സൂചന.

പരുക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് മാറി പ്രത്യേക പരിശീലനം നടത്തിയ റോഡ്രിഗോ പരിശോധനകള്‍ക്ക് വിധേയനാവുകയും ചെയ്തിരുന്നു. താരത്തെ കളിപ്പിക്കണമോ എന്ന കാര്യത്തില്‍ അവസാനഘട്ട പരിശോധനകള്‍കും ശേഷം പരിശീലകന്‍ സ്്കലോണി അന്തിമ തീരുമാനമെടുക്കും. അതേസമയം, പരുക്കേറ്റ സൂപ്പര്‍താരം എയ്ഞ്ചല്‍ ഡി മരിയ ടീമിലേക്ക് തിരിച്ചെത്തും.

Latest