Connect with us

sabarimala

ശബരിമല പാതയില്‍ പുലര്‍ച്ച രണ്ടിടത്തു വാഹനാപകടം

ഏഴുപേര്‍ക്കു പരിക്ക്

Published

|

Last Updated

പത്തനംതിട്ട | ശബരിമല പാതയില്‍ ഇന്ന് പുലര്‍ച്ച രണ്ടിടത്തായി വാഹനാപകടമുണ്ടായി. ഏഴ് പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ നാലുമണിയോടെ എരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടം.

പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് പതിച്ചു. വാഹനത്തിനുള്ളില്‍ 12 തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നു. ഇവരില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പുലര്‍ച്ചെ അഞ്ചരമണിയോടെ കണമല അട്ടിവളവില്‍ ആയിരുന്നു രണ്ടാമത്തെ അപകടം. ബ്രേക്ക് നഷ്ടമായ മിനി ബസ് മതിലിലിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിനിടെ റോഡില്‍ മറിഞ്ഞു. അപകടത്തില്‍ മൂന്നു തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. ഇവരെ മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ അധികൃതരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇവരുടെയും പരിക്കു ഗുരുതരമല്ല. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ വാഹനങ്ങളാണ് രണ്ടിടത്തും അപകടത്തില്‍പ്പെട്ടത്.

 

Latest