Connect with us

Kerala

കോളജ് വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപവും ഭീഷണിയും; റിട്ട.പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Published

|

Last Updated

പാലക്കാട്  | കോളേജ് വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപിച്ച് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയതെന്ന പരാതിയില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് കല്ലേക്കാട് സ്വദേശിയായ ലക്ഷ്മണനെതിരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തത്.

കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിനിയെ തടഞ്ഞുനിര്‍ത്തിയ ഇയാള്‍ അപമര്യാദയായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് നോര്‍ത്ത് പോലീസ് ലക്ഷ്മണനെതിരെ കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights: Palakkad Town North Police registered a case against a retired police officer named Lakshmanan for harassing a female college student. The victim was blocked, insulted, and threatened while returning home from college. Police have initiated a detailed investigation into the incident.

 

Latest