Connect with us

Kerala

കനത്ത ചൂടിന് ആശ്വാസം; തിരുവനന്തപുരത്ത് ഇടിയോടുകൂടിയ ശക്തമായ മഴ

ഏപ്രില്‍ 11 മുതല്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം|വേനല്‍ ചൂടിന് ആശ്വാസമായി തിരുവനന്തപുരം നഗരത്തില്‍ ഇടിയോടുകൂടിയാണ് ശക്തമായ മഴ. ഏപ്രില്‍ 11 മുതല്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സംസ്ഥാനത്ത് സീസണിലെ ഏറ്റവും വലിയ ചൂടാണ് നിലവില്‍ അനുഭവപ്പെടുന്നത്. പകല്‍ മാത്രമല്ല, രാത്രിയിലും അന്തരീക്ഷ താപനില ഉയരുകയാണ്. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്നത്.

 

 

 

Latest