ipl 2021
പടിക്കല്‍ മിന്നി; ചെന്നൈക്ക് 157 റണ്‍സ് വിജയ ലക്ഷ്യം
ചെന്നൈക്ക് വേണ്ടി ബ്രാവോ മൂന്ന് വിക്കറ്റും താക്കൂര്‍ രണ്ട് വിക്കറ്റും നേടി
ഷാര്‍ജ | ഐ പി എല്‍ സീസണിലെ മുപ്പത്തി അഞ്ചാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ചെന്നൈക്ക് 157 റണ്‍സ് വിജയ ലക്ഷ്യം. ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 156 റണ്‍സ് നേടിയത്.
ഒരുവേള വലിയ സ്കോറിലേക്ക് എത്തും എന്ന് തോന്നിപ്പിച്ച ബാംഗ്ലൂരിനെ അവസാന ഓവറുകളില്‍ ഡെയ്ന്‍ ബ്രോവോയും ശര്‍ദൂല്‍ താക്കൂറും ചേര്‍ന്ന് പിടിച്ചുകെട്ടുകയായിരുന്നു. അമ്പത് പന്തില്‍ നിന്നും എഴുപത് റണ്‍സ് നേടിയ മലയാളി താരം ദേവദത്ത് പടിക്കലും നാല്‍പ്പത്തി ഒന്ന് പന്തില്‍ നിന്നും 53 റണ്‍സ് നേടിയ വിരാട് കോലിയും ചേര്‍ന്നാണ് ബാംഗ്ലൂരിനെ പൊരുതാനുള്ള നിലയില്‍ എത്തിച്ചത്. അവരുടെ സ്റ്റാര്‍ ബാറ്റര്‍മാരായ എ ബി ഡിവില്ലേഴ്സും ഗ്ലെന്‍ മാക്സ്വെല്ലും പാടെ നിറം മങ്ങി. പിന്നാലെ ക്രീസിലെത്തിയ താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല.
ചെന്നൈക്ക് വേണ്ടി ബ്രാവോ മൂന്ന് വിക്കറ്റും താക്കൂര്‍ രണ്ട് വിക്കറ്റും നേടി.