National
പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ; റിപ്പോ നിരക്കില്‍ മാറ്റമില്ല
റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
ന്യൂഡല്‍ഹി|റിസര്‍വ് ബേങ്കിന്റെ പുതിയ പണനയം പ്രഖ്യാപിച്ചു. രാജ്യത്ത് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ പുതിയ പണനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഡിസംബര്‍ നാല് മുതല്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നയിക്കുന്ന ആറംഗ പണനയ നിര്‍ണായക സമിതിയുടെ യോഗത്തിലാണ് തീരുമാനം.
തുടര്‍ച്ചയായി 11ാം തവണയാണ് റിസര്‍വ് ബേങ്ക് ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. ജൂലൈ-സെപ്തംബര്‍ പാദത്തിലെ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും 5.4 ശതമാനം കുറവാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.







