Kerala
യു എസില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും
കൊച്ചി | അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ക്രൂരമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. തൃശൂര്‍ മുടിക്കോട് തെക്കുട്ട് അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ ആന്‍മേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടോടെ നാട്ടിലെത്തിക്കുക
ഇക്കഴിഞ്ഞ ആഗസ്റ്റ് 28-നായിരുന്ന ദാരുണ സംഭവം .അഞ്ജനയുടെ സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനില എന്ന യുവതിയാണ് രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് കണ്ടെത്തല്‍.
പോസ്റ്റ്‌മോര്‍ട്ടം, എംബാം ചെയ്യല്‍, അമേരിക്കന്‍ വിദേശകാര്യ-ഇമിഗ്രേഷന്‍ വകുപ്പുകളുടെ അനുമതികള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് അയച്ചത്.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂര്‍ മുടിക്കോട്ടെ വസതിയിലെത്തിച്ച ശേഷം തിങ്കളാഴ്ച വൈകീട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആന്‍മേരിയുടെ മൃതദേഹം ഭര്‍ത്താവിന്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച പന്നിമറ്റം സെന്റ് ഇഗ്‌നേഷ്യസ് ദേവാലയ സെമിത്തേരിയിലാണ് ആന്‍മേരിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
Content Highlights: The bodies of two Kerala women murdered in California will arrive at Cochin International Airport on Monday morning. Legal procedures including postmortem, embalming, and US clearance have been completed. Funerals for Anjana Hari and Ann Mary Mathew will take place in Thrissur and Kottayam.




