Connect with us

Kerala

12കാരനു നേരെ ലൈംഗികാതിക്രമം: പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും

പി​ഴ​ത്തു​ക​യി​ൽ​നി​ന്ന് 25,000 രൂ​പ ഇ​ര​ക്ക് നല്‍കാനാണ് ഉത്തരവ്.

Published

|

Last Updated

പെരിന്തല്‍മണ്ണ | 12വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 31കാരന് ആറ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി.വളാഞ്ചേരി ഇരുമ്പിളിയം വലിയകുന്ന് പാഞ്ഞണം കാട്ടില്‍ വീട്ടില്‍ ഷൗക്കത്തലിയെയാണ് ശിക്ഷിച്ചത്.പ്രതി 30,000 രൂപ പിഴയും അടയ്ക്കണം.പിഴത്തുകയില്‍ നിന്ന് 25,000 രൂപ ഇരക്ക് നല്‍കാനാണ് ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസ് മേലാറ്റൂര്‍ പോലീസിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. മേലാറ്റൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന സിഎസ് ഷാരോണ്‍,സബ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Latest