Connect with us

Kerala

ഓപ്പറേഷന്‍ തൂഫാനില്‍ രാഷ്ട്രീയം കലര്‍ത്തരുത്; തെറ്റ് ചെയ്താല്‍ നടപടിയുണ്ടാകും: രമേശ് ചെന്നിത്തല

പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ലെന്നും സ്വകാര്യ ആവശ്യങ്ങള്‍ക്കായി അവധിയില്‍ പോയതാണെന്നും മന്ത്രി വ്യക്തമാക്കി

Published

|

Last Updated

തിരുവനന്തപുരം| ഓപ്പറേഷന്‍ തൂഫാനില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പിടികൂടിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താല്‍ നടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ലെന്നും സ്വകാര്യ ആവശ്യങ്ങള്‍ക്കായി അവധിയില്‍ പോയതാണെന്നും മന്ത്രി വ്യക്തമാക്കി. വിമലാദിത്യയും നിശാന്തിനിയും മിടുക്കരായ ഉദ്യോഗസ്ഥരാണെന്നും ഇവരെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്, കര്‍ണാടക ഡി ജി പിമാരും മുഖ്യമന്ത്രിമാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അവരുടെ സഹായത്തോടെ മാത്രമേ കേസിലെ മുഖ്യ കുറ്റവാളികളിലേക്ക് എത്താന്‍ കഴിയൂവെന്നും ചെന്നിത്തല പറഞ്ഞു. പുട്ട വിമലാദിത്യ തിരിച്ചെത്തിയാല്‍ ഉടന്‍ ഉത്തരവാദിത്തം തിരികെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണക്കാലത്ത് പരിശോധനകള്‍ കര്‍ശനമാക്കുമെന്നും എസ്എച്ച്ഒ സംവിധാനം മാറ്റിയത് കൂട്ടായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. ഇനി പോലീസ് സ്റ്റേഷനുകളില്‍ ധൈര്യപൂര്‍വം പരാതിയുമായി എത്താമെന്നും കുറ്റവാളികള്‍ മാത്രം പോലീസിനെ ഭയന്നാല്‍ മതിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights: Home Minister Ramesh Chennithala urged not to politicize Operation Toofan and promised a thorough probe in Kasaragod. He clarified IPS Putta Vimaladitya is on personal leave and not removed. He added that inter-state police coordination will help capture the main culprits in the case.

Latest