Connect with us

Kerala

റോഡുകളുടെ തകര്‍ച്ചക്ക് കാരണം മഴ; പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരും: മന്ത്രി പിഎ മുഹമ്മദ് റിയാസ്

പ്രളയത്തെ പ്രതിരോധിക്കുന്ന നിര്‍മിതികളാണ് ഇനി കേരളത്തിന് ആവശ്യമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ചക്ക് കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രളയത്തെ പ്രതിരോധിക്കുന്ന നിര്‍മിതികളാണ് ഇനി കേരളത്തിന് ആവശ്യമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ ഐ ഐ ടി കളെ പങ്കെടുപിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിര്‍മിതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിര്‍മാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്‌നമാണ്. കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബത്തിനും സര്‍ക്കാര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്ന് മന്ത്രി പറഞ്ഞു. റണ്ണിങ് കോണ്‍ട്രാക്ട് ഫലപ്രദമായി നടപ്പിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. കൊള്ളലാഭം സ്വീകരിക്കുന്നവരെ അതുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.

ആലുവ പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും.ആ റോഡ് നല്ല രീതിയില്‍ നിര്‍മിക്കേണ്ടതുണ്ട്. പാച്ച് വര്‍ക് കൊണ്ട് മാത്രം നിലനില്‍ക്കാനാവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു

Latest