Connect with us

Ongoing News

വില്ലന്‍ റോളില്‍ വീണ്ടും മഴ; അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്-ആസ്‌ത്രേലിയ മത്സരങ്ങള്‍ ഉപേക്ഷിച്ചു

സെമി ഫൈനലിസ്റ്റുകളെ നിര്‍ണയിക്കേണ്ട മത്സരം ഉപേക്ഷിക്കപ്പെട്ടത് ഇംഗ്ലണ്ടിനും ആസ്‌ത്രേലിയക്കും വലിയ തിരിച്ചടിയായി.

Published

|

Last Updated

മെല്‍ബണ്‍ | ട്വന്റി 20 ലോകകപ്പില്‍ മഴ വില്ലനാകുന്നത് തുടര്‍ക്കഥയാവുന്നു. ഇംഗ്ലണ്ട്-ആസ്‌ത്രേലിയ സൂപ്പര്‍-12 മത്സരവും മഴമൂലം ഉപേക്ഷിച്ചു. നേരത്തെ അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരവും ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട്-ആസ്‌ത്രേലിയ മത്സരം ടോസ് പോലുമിടാനാകാതെയാണ് ഉപേക്ഷിച്ചത്. ഇതോടെ ടീമുകള്‍ പോയിന്റ് പങ്കിട്ടു. സെമി ഫൈനലിസ്റ്റുകളെ നിര്‍ണയിക്കേണ്ട മത്സരം ഉപേക്ഷിക്കപ്പെട്ടത് ഇരു ടീമുകള്‍ക്കും വലിയ തിരിച്ചടിയായി.

മെല്‍ബണ്‍ ഗ്രൗണ്ടില്‍ തന്നെ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരത്തിന്റെ വിധിയും ഇതുതന്നെയായിരുന്നു. ടോസിങ് പോലും നടത്താനാവാതെയാണ് ഇതും ഉപേക്ഷിച്ചത്. സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്ഥാന്റെ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ അങ്കവും മഴ കവര്‍ന്നിരുന്നു.

Latest