Kerala
കേരള സാഹിത്യോത്സവ്; കുടുംബങ്ങളിലേക്ക് 'പിരിഷപ്പൊതി'
ബലി പെരുന്നാള്‍ കിറ്റ് ബുക്കിംഗ് ആരംഭിച്ചു
മലപ്പുറം | ആഗസ്ത് 26 മുതല്‍ സെപ്തംബര്‍ ഒന്നു വരെ മഞ്ചേരിയില്‍ നടക്കുന്ന കേരള സാഹിത്യോത്സവിന്റെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി പ്രസ്ഥാന കുടുംബം. 13 വര്‍ഷങ്ങള്‍ക്കു ശേഷം ജില്ലയിലെത്തുന്ന കേരള സാഹിത്യോത്സവിന് ജനകീയവും ആകര്‍ഷകവുമായ സംഘാടനവും പ്രചാരണവും നടത്താനുള്ള വ്യത്യസ്ത പ്രവത്തനങ്ങളിലാണ് പ്രസ്ഥാന നായകരുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന സ്വാഗത സംഘം.
സ്വാഗത സംഘത്തോട് ചേര്‍ന്ന് സോണ്‍, സര്‍ക്കിള്‍ കര്‍മ്മ സമിതികള്‍ ഇതിനോടകം നിലവില്‍ വന്നു. ഈ 17 ന് നടക്കുന്ന യൂണിറ്റ് പ്രാസ്ഥാനിക സംഗമങ്ങളില്‍ യൂണിറ്റ് കര്‍മ്മ സേന രൂപീകരണവും യൂണിറ്റ് സാഹിത്യോത്സവ് പ്രഖ്യാപനവും നടക്കും. കേരള സാഹിത്യോത്സവ് പ്രഥമ ധനശേഖരാര്‍ഥം നടത്തുന്ന ബലിപെരുന്നാള്‍ ബിരിയാണി കിറ്റ് ‘പിരിശപ്പൊതി ‘യില്‍ ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളെയും ഭാഗവാക്കാക്കും. പരിശപ്പൊതി ബുക്കിംഗിന്റെ ജില്ലാ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂരില്‍ നിന്ന് സ്വീകരിച്ച് സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി നിര്‍വ്വഹിച്ചു. സോണ്‍, സര്‍ക്കിള്‍ പ്രാസ്ഥാനിക സംഗമങ്ങളില്‍ അതത് ഘടകങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടന്നു വരുന്നു.
സമൂഹത്തിന്റെ നാനാ തുറയിലുള്ളവര്‍ ‘പിരിശപ്പൊതി’യില്‍ ഭാഗവാക്കാവും. ഈ മാസം 17 ന് നടക്കുന്ന യൂണിറ്റ് പ്രാസ്ഥാനിക സംഗമത്തില്‍ മുഴുവന്‍ വീടുകളിലും നേരിട്ട് സന്ദേശമെത്തിക്കുന്നതിനും ഓര്‍ഡര്‍ സ്വീകരിക്കുന്നതിനുമുള്ള പ്ലാനുകള്‍ രൂപപ്പെടുത്തി പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങും. ജൂണ്‍ 1 ന് ബുക്കിംഗ് അവാനിക്കുന്ന രീതിയിലാണ് ‘പിരിശപ്പൊതി’ പ്ലാന്‍ ചെയ്തിട്ടുള്ളത്. പദ്ധതി വന്‍ വിജയമാക്കാനും സമയ ബന്ധിതമായ പ്രവര്‍ത്തന പൂര്‍ത്തീകരണത്തിനും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന സ്വാഗതസംഘം ഭാരവാഹികളുടെ യോഗം മുഴുവന്‍ പ്രസ്ഥാന ഘടകങ്ങളോടുമഭ്യര്‍ഥിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ ഇബ്രാഹീം ബാഖവി മേല്‍മുറിയുടെ അദ്ധ്യക്ഷതയില്‍ ജന.കണ്‍വീനര്‍ പി എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. കെ പി ജമാല്‍ കരുളായി, സയ്യിദ് മുര്‍തള ശിഹാബ്, കെ സൈനുദ്ധീന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, അഡ്വ. മമ്മോക്കര്‍, ടി അബ്ദുന്നാസര്‍, കെ പി മുഹമ്മദ് യൂസുഫ്, ഹൈദര്‍ പാണ്ടിക്കാട്, കെ തജ്മല്‍ ഹുസൈന്‍, സി.കെ എം ശാഫി സഖാഫി സംസാരിച്ചു.