Connect with us

Malappuram

റബീഇന് സ്വാഗതമോതി മഅദിന്‍ അക്കാദമിയില്‍ ആത്മീയ സംഗമം

സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Published

|

Last Updated

മലപ്പുറം |  പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ 1498-ാം ജന്മദിനത്തിന് സ്വാഗതമോതി മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം നടത്തി. സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാചക ജീവിതം തുറന്ന പുസ്തകമാണെന്നും നവ ലോകം അനുഭവിക്കുന്ന മുഴുവന്‍ പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കാന്‍ പ്രവാചക ദര്‍ശനങ്ങള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ നബി സന്ദേശ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മൗലിദ് പാരായണം, സ്വലാത്തുന്നാരിയ, തഹ്്ലീല്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന എന്നിവ നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി. മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ 40 ദിനം നീണ്ട് നില്‍ക്കുന്ന പ്രഭാത മൗലിദിന് തുടക്കമായി.

സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുസ്സലാം ഫൈസി കൊല്ലം, മൊയ്തീന്‍ മുസ്്ലിയാര്‍ പുല്‍പ്പറ്റ, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.

 

Latest