Connect with us

Pv anwar

സി പി എം സൈബർ തീവ്രവാദിയായതിൽ അഭിമാനമെന്ന് പി വി അൻവർ

ഇതിന് പ്രതിപക്ഷ നേതാവിനോട് കടപ്പാട് അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Published

|

Last Updated

മലപ്പുറം | സി പി എം സൈബർ തീവ്രവാദിയായതിൽ അഭിമാനമെന്ന് നിലമ്പൂർ എം എൽ എ. പി വി അൻവർ. ഇതിന് പ്രതിപക്ഷ നേതാവിനോട് കടപ്പാട് അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കെ റെയിലിനെതിരെ കവിതയെഴുതിയ റഫീക്ക് അഹമ്മദിനും കായംകുളത്തെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന അരിതാ ബാബുവിനും മാധ്യമപ്രവർത്തകക്കുമെതിരെ ഇടത് സൈബർ ആക്രമണം നടക്കുന്നതിൽ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിൻ്റെ ഹാഷ്ടാഗുകളായി സി പി എം ടെറർ, സി പി എം സൈബർ ടെററിസം എന്നാണ് ചേർത്തിരുന്നത്. ഇതിന് പിന്നാലെയാണ് അൻവറിൻ്റെ പോസ്റ്റ്.

Latest