Connect with us

Kerala

അഴിമതിയില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാറിനെ ജനകീയ വിചാരണ ചെയ്യും: വി ഡി സതീശന്‍

അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുപോയ പിണറായി വിജയനാണ് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏഴരക്കൊല്ലക്കാലമായി ഈ ജനവിരുദ്ധ സര്‍ക്കാരിനെ സഹിച്ച ജനങ്ങള്‍ അവരുടെ മനസ്സില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് വളയല്‍ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുപോയ പിണറായി വിജയനാണ് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത്. നിരവധി അഴിമതി ആരോപണങ്ങള്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ കൊള്ള ഇതെല്ലാം പ്രതിപക്ഷം ജനങ്ങളുടെ മുന്നില്‍ കൊണ്ടു വന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ വൈദ്യുതി കരാര്‍ റദ്ദാക്കി പിണറായി സര്‍ക്കാര്‍ റദ്ദാക്കി.ഒരു യൂണിറ്റിന് 4.27 പൈസ എന്ന നിരക്കിലായിരുന്ന പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് റദ്ദു ചെയത് ഈ സര്‍ക്കാര്‍ വാങ്ങിയത് ഏഴു രൂപയ്ക്കാണ്. ഇതുമൂലം കഴിഞ്ഞ നാലുമാസക്കാലം കൊണ്ട് 750 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായത്. വന്‍കിട കൊള്ള നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പവര്‍പര്‍ച്ചേസ് റദ്ദാക്കിയതിന് പിന്നിലെന്നും വിഡി സതീശന്‍ ആരോപിച്ചു.

 

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

Latest