Connect with us

Editorial

പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് വർധിപ്പിച്ചു

രാജ്യത്തെ 6 കോടിയോളം ജീവനക്കാരാണ് പിഎഫിന്റെ പരിധിയിൽ വരുന്നത്.

Published

|

Last Updated

ന്യൂഡൽഹി | 2022-23 സാമ്പത്തിക വർഷത്തിൽ പിഎഫ് അക്കൗണ്ടിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.10% ൽ നിന്ന് 8.15% ആയി വർദ്ധിപ്പിച്ചു. 0.05% ആണ് വർധന. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ് ബോർഡ് ട്രസ്റ്റികളുടെ യോഗത്തിലാണ് തീരുമാനം.

2021-22 സാമ്പത്തിക വർഷത്തിൽ, സർക്കാർ പിഎഫിന്റെ പലിശ നിരക്ക് 8.10% ആയി കുറച്ചിരുന്നു. 43 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇന്.

രാജ്യത്തെ 6 കോടിയോളം ജീവനക്കാരാണ് പിഎഫിന്റെ പരിധിയിൽ വരുന്നത്.

Latest