Kerala
വിദ്യാര്‍ഥിനിയെ സ്‌റ്റോപ്പില്‍ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ ചുമത്തി
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും താക്കീത് നല്‍കി പിഴ ചുമത്തുകയായിരുന്നു
കോഴിക്കോട് | വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാത്ത സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പോലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. ചുങ്കം പഴശ്ശിരാജ സ്‌കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങേണ്ട വിദ്യാര്‍ഥിനിയെ രണ്ട് കിലോമീറ്റര്‍ കഴിഞ്ഞാണ് ഇറക്കിവിട്ടത്. പ്ലസ്ടു വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം. കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പോലീസ് നടപടി.
രണ്ടു കിലോമീറ്റര്‍ നടന്നാണ് വീട്ടില്‍ എത്തിയത് എന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.വിജനമായ സ്ഥലത്താണ് വിദ്യാര്‍ഥിനിയെ ഇറക്കിവിട്ടത്. നിലമ്പൂര്‍ താമരശേരി റൂട്ടില്‍ ഓടുന്ന എ വണ്‍ എന്ന ബസിനെതിരെയാണ് നടപടി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും താക്കീത് നല്‍കി പിഴ ചുമത്തുകയായിരുന്നു
---- facebook comment plugin here -----


