Connect with us

Ongoing News

പ്രൈം വോളി; കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സിന് കിരീടം

Published

|

Last Updated

ഹൈദരാബാദ് | പ്രഥമ പ്രൈം വോളിബോള്‍ ലീഗ് കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സ്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മലയാളിയായ സണ്ണി ജോസഫ് പരിശീലിപ്പിച്ച കൊല്‍ക്കത്ത ചാമ്പ്യന്മാരായത്. സ്‌കോര്‍: 15-13, 15-10, 15-12. കൊല്‍ക്കത്തയുടെ വിനീത് കുമാര്‍ കളിയിലെ താരമായി. വിനീത് കുമാറാണ് സീസണിലെ മൂല്യമേറിയ താരവും.

ഹൈദരാബാദ് ബ്ലാക്ഹോക്സിന്റെ എസ് വി ഗുരുപ്രസാദാണ് ഭാവി വാഗ്ദാനം. മികച്ച സ്പൈക്കറായി അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന്റെ അംഗമുത്തുവും ബ്ലോക്കറായി ഹൈദരാബാദ് ബ്ലാക്ഹോക്സിന്റെ ഇ ജെ ജോണ്‍ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. ഷോണ്‍ ടി ജോണാണ് (അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്) ഫാന്റസി താരം.

Latest