Kerala
പി എം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ല; മുഖ്യമന്ത്രി വി ഡി സതീശന്‍
പി എം ശ്രീ നടപ്പാക്കരുതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം | പി എം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വ്യക്തമാക്കി. പി എം ശ്രീ നടപ്പാക്കരുതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുന്‍ഷിയുടെ വിമര്‍ശനവും മുഖ്യമന്ത്രി തള്ളി. സര്‍ക്കാരിലുള്ള കെ പി സി സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള വരുമായി ആലോചിക്കാറുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ഒളിയമ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു.
പിഎം ശ്രീ പദ്ധതി സി പി എമ്മിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ത്ത പദ്ധതിയായിരുന്നെന്ന് രാഷ്ട്രീയ കാര്യ സമിതിയില്‍ അഭിപ്രായമുയര്‍ന്നു. ജോണ്‍സണ്‍ എബ്രഹാം ഉയര്‍ത്തിയ അഭിപ്രായത്തെ ഷാഫി പറമ്പില്‍, ബെന്നി ബെഹനാന്‍, അജയ് തറയില്‍ എന്നിവര്‍ പിന്തുണച്ചു.
ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനം 15 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. നിയമനത്തിനുള്ള മാര്‍ഗ രേഖ കെ പി സി സി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:
V D Satheesan affirmed Kerala cannot back out of the PM SHRI scheme during the Congress PAC meeting. He rejected Deepa Das Munshi’s criticism regarding lack of party consultation. Leaders discussed political impacts and agreed to finalize board and corporation appointments by the 15th.




