Connect with us

Kerala

മണിമലയാറ്റില്‍ നഴ്സിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

ബംഗളൂരുവില്‍ മൂന്നാം വര്‍ഷം നേഴ്സിങ് വിദ്യാര്‍ഥിയായ ജോയല്‍ അവധിക്ക് വീട്ടിലെത്തിയതായിരുന്നു. ഏക സഹോദരന്‍ ജോബിന്‍.

Published

|

Last Updated

തിരുവല്ല| മണിമലയാറ്റില്‍ നഴ്സിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കറ്റോട് മുതിരക്കാലായില്‍ തോമസ് ജോണിന്റെയും അന്നമ്മയുടെയും മകന്‍ ജോയല്‍ തോമസ്(20)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30 ഓടെ മണിമലയാറ്റില്‍ കറ്റോട് കാട്ടുവള്ളിക്കാട് കടവില്‍ ആയിരുന്നു അപകടം.

കുളിക്കാന്‍ ഇറങ്ങിയ ജോയല്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ മുങ്ങിയെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. ബംഗളൂരുവില്‍ മൂന്നാം വര്‍ഷം നേഴ്സിങ് വിദ്യാര്‍ഥിയായ ജോയല്‍ അവധിക്ക് വീട്ടിലെത്തിയതായിരുന്നു.

Content Highlights:
A 20-year-old nursing student named Joel Thomas drowned while bathing in the Manimalayar river at Kattode. Though locals rescued him immediately, his life could not be saved. Joel was studying in Bangalore and was home on vacation.

---- facebook comment plugin here -----

Latest