Connect with us

National

മഅ്ദിന്‍ ഖോജ് സഫര്‍ സംഘത്തിന് ആന്ധ്രാപ്രദേശില്‍ ഹൃദ്യമായ സ്വീകരണം

പര്യടനത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, ഗുണ്ടക്കല്‍, അനന്തപൂര്‍ എന്നിവിടങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.

Published

|

Last Updated

അനന്തപൂര്‍ (ആന്ധ്രാപ്രദേശ്)| മഅ്ദിന്‍ അക്കാദമിയുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെയും രാജ്യത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ മത്സര സംരംഭമായ ‘ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡി’ന്റെയും പ്രചാരണാര്‍ത്ഥം പര്യടനം നടത്തുന്ന ‘ഖോജ് സഫര്‍: ദി ഇന്ത്യ കണക്ട്’ പ്രതിനിധി സംഘത്തിന് ആന്ധ്രാപ്രദേശില്‍ ഊഷ്മള വരവേല്‍പ്പ്.

പര്യടനത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, ഗുണ്ടക്കല്‍, അനന്തപൂര്‍ എന്നിവിടങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. അനന്തപൂരില്‍ മഅ്ദിന്‍ അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ എംബ്രേസ് സ്‌കൂളിലും സംഘം സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് അനന്തപൂരിലെ യാസീന്‍ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസില്‍ എത്തിയ സംഘത്തിന് സ്നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ദഫിന്റെയും ഫല്‍വര്‍ഷോയുടെയും അകമ്പടിയോടെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സംഘത്തെ കോളേജ് കാമ്പസിലേക്ക് ആനയിച്ചു.

തുടര്‍ന്ന് യാസീന്‍ കോളേജില്‍ നടന്ന സ്വീകരണ സമ്മേളനം ഇന്ത്യ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ജലീല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഖോജ് സഫര്‍ ക്യാപ്റ്റന്‍ സയ്യിദ് ഖാസിം സ്വാലിഹ് അദനി അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ അക്കാദമിയുടെ സന്ദേശങ്ങളും അഖിലേന്ത്യാ ഖുര്‍ആന്‍ അവാര്‍ഡിന്റെ ലക്ഷ്യങ്ങളും രജിസ്ട്രേഷന്‍ നടപടികളും ചടങ്ങില്‍ വിശദീകരിച്ചു.

കഴിഞ്ഞ ജൂലൈ 22ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് പ്രയാണമാരംഭിച്ച ഖോജ് സഫര്‍, ഇന്ത്യയിലുടനീളമുള്ള സര്‍വകലാശാലകള്‍, ചരിത്രപൈതൃക കേന്ദ്രങ്ങള്‍, പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുകയും പ്രമുഖ വ്യക്തിത്വങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടാണ് മുന്നേറുന്നത്. ഉത്തരേന്ത്യന്‍ദക്ഷിണേന്ത്യന്‍ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മഅ്ദിന്‍ അക്കാദമിയുടെ മൂന്ന് പതിറ്റാണ്ടുകാലത്തെ സന്ദേശങ്ങളും ഖുര്‍ആന്‍ അവാര്‍ഡിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

യാസീന്‍ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ സ്വാലിഹ് അദനി മമ്പാട്, നൂര്‍ കമാലിയ ട്രസ്റ്റ് ഡയറക്ടര്‍ മൗലാനാ മഹ്ബൂബ് സാഹിബ്, ഖോജ് സഫര്‍ കണ്‍വീനര്‍ മുഹമ്മദ് ജുനൈദ് അദനി, കോഓര്‍ഡിനേറ്റര്‍ ഹാഫിള് മുഹമ്മദ് നസീം അദനി, എക്സിക്യൂട്ടീവ് അംഗങ്ങളായ അഫ്സല്‍ റഹ്‌മാന്‍ അദനി, ആശിഖ് അദനി, ജഅ്ഫര്‍ അദനി, ജുബൈര്‍ അദനി, യാസീന്‍ കോളജ് അധ്യാപകരായ മാജിദ് സഖാഫി, ഹക്കീം സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

Content Highlights:
The Khoj Safar delegation of Maadin Academy received a warm reception in Andhra Pradesh during its campaign for the India Holy Quran Award. The team visited educational and cultural centres in Kurnool, Guntakal and Anantapur. Abdul Jaleel Azhari inaugurated the reception ceremony at Yaseen College.

---- facebook comment plugin here -----

Latest