Connect with us

ISL 2021- 22

കളിച്ചു, പക്ഷേ ജയിക്കാനായില്ല; ബ്ലാസ്റ്റേഴ്‌സിന് സമനില

കളിയിലുടനീളം ആക്രമണത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്

Published

|

Last Updated

മര്‍ഗോവ | ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. കളിയിലുടനീളം ആക്രമണത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. എന്നാല്‍, ഫിനിഷിങ്ങിലെ പോരായ്മ മൂലം വിജയ ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല.

അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ അക്രമണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി വി പി സുഹൈര്‍ ആയിരുന്നു ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഗോള്‍ പൊസഷനിലും ഷോട്‌സിലും ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മുന്നില്‍. മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ വന്ന കളിയില്‍ രണ്ടെണ്ണം കിട്ടിയത് നോര്‍ത്ത് ഈസ്റ്റിനായിരുന്നു.

Latest