Connect with us

Kerala

പി എഫ് ഐ ഹര്‍ത്താല്‍ അക്രമം; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

ജപ്തി നേരിട്ടതില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്ത് വിട്ടുനല്‍കിയതായാണ് റിപ്പോര്‍ട്ട്

Published

|

Last Updated

കൊച്ചി |  നിരോധിക്കപ്പെടും മുമ്പ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണിത്. അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരല്ലാത്തവരുടെ സ്വത്തുക്കള്‍ വിട്ടുകൊടുത്തെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെയും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടുടി. ജപ്തി നേരിട്ടതില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്ത് വിട്ടുനല്‍കിയതായാണ് റിപ്പോര്‍ട്ട്.

നാശനഷ്ടം കണക്കാക്കുന്നതിനായി നിയോഗിച്ച ക്ലെയിംസ് കമ്മീഷണര്‍ക്ക് ഓഫീസ് തുടങ്ങാനായി 6 ലക്ഷം അനുവദിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. തെറ്റായി നടപടികള്‍ നേരിട്ടവരുടെ വിശദാംശങ്ങള്‍ പ്രത്യേക പട്ടികയായി സമര്‍പ്പിക്കാനും ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Latest