Connect with us

Kerala

പത്തനംതിട്ടയിലും മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ; യുഡിഎഫ് പരാതി നല്‍കി

എല്ലാ ഇവിഎമ്മിലും ക്രമക്കേടുള്ളതായി സംശയമുണ്ടെന്നും യുഡിഎഫ്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയിലും മോക് പോളില്‍ ബിജെപിക്ക് അധിക വോട്ടെന്ന പരാതി. പൂഞ്ഞാറില്‍ മുപ്പത്തിയാറാം നമ്പര്‍ ബൂത്തിലെ മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് വന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ആരോപിച്ചു.

എട്ട് സ്ഥാനാര്‍ഥികളും നോട്ടയും ഉള്‍പെടെ ഒമ്പത് വോട്ടാണുള്ളത്. എന്നാല്‍ വി വി പാറ്റ് സ്ലിപ്പ് എണ്ണിയപ്പോള്‍ പത്ത് വോട്ടായി. എല്ലാ ഇവിഎമ്മിലും ക്രമക്കേടുള്ളതായി സംശയമുണ്ടെന്നും യുഡിഎഫ് പരാതിപ്പെട്ടു. എല്ലാ ഇ വി എമ്മുകളും പരിശോധിക്കണമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയതായും പഴംകുളം മധു പറഞ്ഞു.

---- facebook comment plugin here -----

Latest