Connect with us

International

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു; 68 പേര്‍ അപകടത്തില്‍ പെട്ടു

പൊട്ടോമാക് നദിയിലേക്കാണ് യാത്രാ വിമാനം പതിച്ചതെന്ന് കൊളംബിയ മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്ന് നദിയില്‍ വീണു. വാഷിങ്ടണ്‍ ഡി സിയിലാണ് അപകടം. 65 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

റൊണാള്‍ഡ് റീഗന്‍ വാഷിംഗ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററില്‍ മൂന്ന് യു എസ് സൈനികരാണ് ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്താനായോ എന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടതെന്ന് യു എസ് ആര്‍മി സ്ഥിരീകരിച്ചു. പൊട്ടോമാക് നദിയിലേക്കാണ് യാത്രാ വിമാനം പതിച്ചതെന്ന് കൊളംബിയ മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കന്‍സാസിലെ വിചിതയില്‍ നിന്ന് പുറപ്പെട്ട പിഎസ്എ 5342 വിമാനമാണ് നദിയില്‍ തകര്‍ന്നുവീണത്. നദിയിലെ തെരച്ചില്‍ തുടരുകയാണ്. കാണാതായ ആരെയും നദിയില്‍ നിന്നു ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആകാശത്തുവച്ചു വിമാനങ്ങളുടെ കൂട്ടിയിടി അത്യപൂര്‍വമാണെന്നാണ് വിവരം.

 

---- facebook comment plugin here -----

Latest