Connect with us

Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍

എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പോലീസിന് കൈമാറി

Published

|

Last Updated

കൊച്ചി |  നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു രാകേഷ്. രാകേഷിന്റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായതിനാല്‍ ഭാരം കുറക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പോലീസിന് കൈമാറി.ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം വൈകിയാണ് പുറപ്പെട്ടത്