Connect with us

National

പഹല്‍ഗാം: രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിച്ച് മെഹ്ബൂബ മുഫ്തി

പാർട്ടി ആസ്ഥാനത്ത് പ്രതിഷേധ മാർച്ച് നടത്തി പി ഡി പി

Published

|

Last Updated

ശ്രീനഗര്‍ | പഹല്‍ഗാമില്‍ 28 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിച്ച് പി ഡി പി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. സംഭവത്തില്‍ ലജ്ജിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മെഹ്ബൂബ മുഫ്തി  പ്രതിഷേധ മാര്‍ച്ചിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കശ്മീരില്‍ സാധാരണക്കാര്‍ക്കെതിരെ നടക്കുന്ന ഏറ്റവും മോശമായ ആക്രമണങ്ങളിലൊന്നാണ് ഇപ്പോള്‍ ഉണ്ടായതെന്നും അവർ പറഞ്ഞു. ആക്രമണം സുരക്ഷാവീഴ്ചയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നും അവര്‍ പറഞ്ഞു.

പി ഡി പി പ്രവര്‍ത്തകർക്കൊപ്പം ഷേര്‍ ഇ കശ്മീര്‍ പാര്‍ക്കിന് സമീപമുള്ള പാര്‍ട്ടി ആസ്ഥാനത്ത് നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ‘ഇത് നമുക്കെല്ലാവര്‍ക്കും നേരെയുള്ള ആക്രമണമാണ്’, നിരപരാധികള്‍ക്ക് നേരെയുള്ള കൊലപാതകങ്ങള്‍ നിര്‍ത്തുക’ എന്നീ പ്ലക്കാര്‍ഡുള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

 

---- facebook comment plugin here -----

Latest